Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Coach

Kottayam

മി​ക​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡ് ജേ​ക്ക​ബ് ജോ​സ​ഫി​ന്

അ​രു​വി​ത്തു​റ: സം​സ്ഥാ​ന സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ഏ​ർ​പ്പെ​ടു​ത്തി​യ 2024-25 വ​ർ​ഷ​ത്തെ കേ​ര​ള​ത്തി​ലെ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡി​ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​നും അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ വോ​ളി​ബോ​ൾ കോ​ച്ചു​മാ​യ ജേ​ക്ക​ബ് ജോ​സ​ഫ് അ​ർ​ഹ​നാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക​പ​രി​ശീ​ല​ക​ർ​ക്ക് നൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​ണി​ത്.

2009ൽ ​സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജേ​ക്ക​ബ് ജോ​സ​ഫ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ​ത്ത​നാ​പു​രം, ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ തി​രു​വ​ന​ന്ത​പു​രം, സെ​ൻ​ട്ര​ലൈ​സ്ഡ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ കോ​ട്ട​യം, സെ​ന്‍റ പീ​റ്റേ​ഴ്സ് കോ​ള​ജ് കോ​ല​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ശേ​ഷം 2023ലാ​ണ് അ​രു​വി​ത്തു​റ കോ​ള​ജി​ൽ എ​ത്തു​ന്ന​ത്.

പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നി​ര​വ​ധി ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ച ഇദ്ദേഹത്തിന് പ്ര​ഫ​ഷ​ണ​ൽ വോ​ളി​ബോ​ൾ ലീ​ഗാ​യ പ്രൈം ​വോ​ളി​യി​ൽ നി​ര​വ​ധി ശി​ഷ്യ​ന്മാ​രു​ണ്ട്. 2025ൽ ​അരു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് എം​ജി യൂ​ണി​വേ​ഴ്സി​റ്റി വോ​ളി​ബാ​ൾ കി​രീ​ടം നേ​ടു​മ്പോ​ൾ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് ജേ​ക്ക​ബ് ജോ​സ​ഫ് ആ​യി​രു​ന്നു.
അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ജേ​ക്ക​ബ് ജോ​സ​ഫി​നെ അ​രു​വി​ത്തു​റ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

 

Latest News

Corehub Up